IndiaLatest

ഫ്‌ളിപ്കാര്‍ട്ടിന്റെ ‘ബിഗ് ബില്ല്യന്‍ ഡെയ്‌സ് സെയില്‍ ഉടന്‍

“Manju”

രാജ്യത്തെ ഏറ്റവും വലിയ വില്‍പനാ മേളകളില്‍ ഒന്നായ ഫ്‌ളിപ്കാര്‍ട്ടിന്റെ ‘ബിഗ് ബില്ല്യന്‍ ഡെയ്‌സ് സെയില്‍ 2022’ ഉടന്‍ തുടങ്ങും. മുന്‍ വര്‍ഷങ്ങളില്‍ ഇല്ലാത്ത തരത്തിലുള്ള ഓഫറുകള്‍ ഇത്തവണ ഉണ്ടായിരിക്കും. അത്തരത്തിലൊന്നാണ് ‘വിഡിയോ കൊമേഴ്‌സ്’. വന്‍ ഓഫറുകള്‍ ഈ രീതിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ‘3ഡി ഡിസ്‌കവറി എക്‌സ്പീരിയന്‍സ്’ ഈ വര്‍ഷത്തെ പുതുമകളില്‍ ഒന്നായിരിക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട് പറയുന്നു.

സ്മാര്‍ട് ഫോണുകള്‍ക്ക് മുതല്‍ സൂചിക്കും നൂലിനും വരെ വിലക്കുറവുണ്ടാകും. മുന്‍നിര കമ്പനികളുടെ ടിവികള്‍ 8,999 രൂപ മുതലും ഗൃഹോപകരണകള്‍ 299 രൂപ മുതലും ലഭ്യമാക്കിയേക്കും. ഈ വര്‍ഷം 130 ലേറെ ബിഗ് ബില്ല്യന്‍ ഡെയ്‌സ് സ്‌പെഷല്‍ ഡീലുകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. അഡിഡാസ് സോളാര്‍ കണ്ട്രോള്‍ ലിമിറ്റഡ് എഡിഷന്‍ റണിങ് ഷൂസ്, ഫോസില്‍ കമ്പനിയുടെ വാച്ചുകള്‍, മലബാര്‍ ഗോള്‍ഡ്, പ്ചൂമ, ടൈറ്റന്‍, വെഗാ എക്‌സ് മാര്‍വെല്‍ തുടങ്ങി 90ലേറെ കമ്പനികളുടെ 130 ലേറെ ഉല്‍പന്നങ്ങളായിരിക്കും പ്രത്യേക വിലയ്ക്ക് വില്‍ക്കുക. നിലവില്‍ വിപണിയില്‍ ഇല്ലാത്ത പുതിയ ഉപകരണങ്ങളുടെ അവതരണവും ബിഗ് ബില്ല്യന്‍ സെയിലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

ഗെയിമുകള്‍, ഇന്ററാക്ടീവ് വിഡിയോകള്‍, ലൈവ് സ്ട്രീമുകള്‍, ഗെയ്മിഫൈഡ് റിവോഡുകളും കൂപ്പണുകളും തുടങ്ങിയവയൊക്കെ ഈ വര്‍ഷത്തെ സവിശേഷതകളില്‍ പെടും. ഈ വര്‍ഷം തിരഞ്ഞെടുത്ത ഗെയിമിങ് ലാപ്‌ടോപ്പുകള്‍ക്ക് എംആര്‍പിയില്‍ നിന്ന് 40 ശതമാനം വരെ കിഴിവ് നല്‍കിയേക്കും. വിവിധ തരം ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും അക്‌സസറികള്‍ക്കും 80 ശതമാനം വരെ കിഴിവ് ലിഭിച്ചേക്കും. പ്രിന്ററുകള്‍, മോണിട്ടറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും വിലക്കിഴിവ് ലഭിക്കും. എയര്‍ കണ്ടിഷണറുകളുടെ വിലയില്‍ 55 ശതമാനം വരെ കിഴിവു പ്രതീക്ഷിക്കുന്നു.

മുകളില്‍ പറഞ്ഞ പുതുമകള്‍ക്കു പുറമെ, മുന്‍ വര്‍ഷത്തേതിനു സമാനമായ വിലക്കിഴിവുകള്‍ സ്മാര്‍ട് ഫോണുകള്‍ക്കും അക്‌സസറികള്‍ക്കും ഉണ്ടായിരിക്കും. റിയല്‍മി, പോകോ, വിവോ സാംസങ് തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് ഓഫര്‍ ഉണ്ടായിരിക്കും.

ബിഗ് ബില്ല്യന്‍ സെയില്‍സുമായി ബന്ധപ്പെട്ട പേജില്‍ നിന്നു ലഭിക്കുന്ന സൂചന ശരിയാണെങ്കില്‍ ഐഫോണുകള്‍ക്കും ഓഫറുകള്‍ ഉണ്ടായിരിക്കാം. പല മുന്‍ ബിഗ് ബില്ല്യന്‍ ഡെയ്‌സ് സെയിലിലും തന്നെ ഐഫോണുകള്‍ക്ക് കിഴിവ് ഉണ്ടായിരുന്നു.

Related Articles

Back to top button