IndiaLatest

കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരേണ്ടത് എന്തുകൊണ്ട് ? വ്യക്തമാക്കി ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍

“Manju”

കേന്ദ്രവുമായി സഹകരിക്കുന്ന സര്‍ക്കാര്‍ വന്നാല്‍ കേരള വികസനം യാഥാര്‍ഥ്യമാകുമെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസന പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും, സംസ്ഥാനങ്ങളെ ബി.ജെ.പി ഭരണത്തിലുള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവില്ലാതെ സഹായിക്കാനും വികസിപ്പിക്കാനും തയാറാനിന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കുക മാത്രമാണ് വേണ്ടതെന്നും, നിര്‍ഭാഗ്യത്തിന് കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം വച്ച്‌ മോദി സര്‍ക്കാരിനോട് വിയോജിപ്പിലും സംഘര്‍ഷത്തിലുമാണെന്നും അദ്ദേഹം ആരോപിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരുന്നതാണ് സംസ്ഥാനത്തിന് നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും സാധ്യതയുള്ളത് കേരളത്തിലാണെന്നും, വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവും നേടിയവര്‍ ഏറെയുണ്ടെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Related Articles

Back to top button