IndiaKannurKeralaLatestMalappuramThiruvananthapuramThrissur

ഇന്ന് ലോക പാലിയേറ്റീവ് ദിനം

“Manju”

സിന്ധുമോൾ. ആർ

ആലപ്പുഴ: ഒക്ടോബര്‍ 10 ലോക പാലിയേറ്റീവ് ദിനമായി ആചരിക്കുന്നു. കിടപ്പു രോഗികള്‍ക്ക് കൊടുക്കാനാവുന്ന ഏറ്റവും വലിയ സാന്ത്വനം ശരിയായ പരിചരണമാണ്. കോവിഡ് 19 സമ്പര്‍ക്ക വ്യാപനത്തിന്റെ ഈ സമയത്ത് കിടപ്പു രോഗികള്‍ക്ക് കൂടുതല്‍ പരിചണവും ശ്രദ്ധയും നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കിടപ്പു രോഗികള്‍ക്ക് കോവിഡ് രോഗം പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. പുറത്തു പോയി വരുന്ന കുടുംബാംഗങ്ങളില്‍ നിന്നാണ് കിടപ്പു രോഗികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുള്ളത്.

സന്ദര്‍ശകരെ അനുവദിക്കരുത്, സ്‌നേഹ പൂര്‍വ്വം കാര്യം ധരിപ്പിച്ച്‌ മുറിയില്‍ പ്രവേശിക്കുന്നത് തടയാന്‍ വീട്ടുകാര്‍ ശ്രദ്ധിക്കണം.വീട്ടില്‍ നിന്നും അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തു പോകുക.രോഗിയെ പരിചരിക്കാന്‍ ആരോഗ്യമുള്ള ഒരാളെ ചുമതലപ്പെടുത്തുക. പരിചരിക്കുന്നയാള്‍ ശരിയായി മാസ്‌ക് ധരിക്കേണ്ടതും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്‌ കഴുകേണ്ടതുമാണ്.രോഗിക്ക് കൃത്യസമയത്ത് നിര്‍ദ്ദേശിച്ചിട്ടുള്ള ആഹാരവും മരുന്നും വെള്ളവും നല്‌കേണ്ടതാണ്. മുറിക്കുള്ളില്‍ വായു സഞ്ചാരമുറപ്പാക്കുക.

Related Articles

Back to top button