ചതുര്‍മുഖം’ സിനിമയുടെ ലൊക്കേഷനില്‍ ഭയപ്പെടുത്തുന്ന പല വിചിത്ര സംഭവങ്ങളും ഉണ്ടായതായി നടി മഞ്ജു വാര്യരുടെ വെളിപ്പെടുത്തല്‍. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിനിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.’ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലൊക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ധിച്ചു തുടങ്ങി. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതോടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്. ‘ഇപ്പോള്‍ ഇവിടെ തന്നെ പല കാര്യങ്ങളും അവിടെയും ഇവിടെയുമായി നടന്നു. ഒരു പെയിന്റിങിന്റെ ഷോട്ട് എടുക്കുന്ന സീന്‍ ഉണ്ടായിരുന്നു.
ഷോട്ട് എടുക്കുന്ന സമയത്ത് ആപെയിന്റിങ് നിലത്തേയ്ക്ക് പതിച്ചു. ഷൂട്ടിനിടെ എന്റെ മൊബൈല്‍ മാത്രമല്ല മറ്റുള്ളവരുടെ ഫോണുകള്‍ക്കും ഇതുപോലെ തന്നെ സംഭവിച്ചിരുന്നു. പിന്നെ ഇപ്പോള്‍ ഇവിടെയും ചില അനിഷ്ടങ്ങള്‍ നടന്നു.’ മഞ്ജു പറഞ്ഞു.മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചതുര്മുഖംഎത്തുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന് തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങിയ താര നിരകളും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.