KeralaLatest

നടന്‍ പി സി സോമന്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: പ്രശസ്‌ത നടന്‍ പി.സി സോമന്‍(78) അന്തരിച്ചു. സിനിമ,​ സീരിയല്‍,​ നാടക രംഗത്ത് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്‌ണന്റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജനപ്രിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

350ഓളം നാടകങ്ങളില്‍ അഭിനയിച്ച സോമന്‍ ട്രാവന്‍കൂര്‍ ടൈ‌റ്റാനിയത്തിലെ മുന്‍ ജീവനക്കാരനാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. കൗരവര്‍,​ ധ്രുവം,​ ഇരുപതാം നൂ‌റ്റാണ്ട്,​ ഫയര്‍മാന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പി.സി സോമന്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button