Uncategorized

കുമരകത്ത് ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം

“Manju”

 

കോട്ടയം : കോട്ടയം കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് നിയന്ത്രണം നഷ്ടമായ ബിഎംഡബ്യു കാർ റോഡരികിലെ പാടത്തേക്ക് മറിഞ്ഞ് അപകടം. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ പാടശേഖരത്തിലെ വെള്ളത്തിലേയ്ക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ എത്തിയപ്പോഴേയ്ക്കും കാറിനുളളിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങിയിരുന്നു. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. കുമരകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button