IndiaKeralaLatest

ജൂണോടെ പത്ത് കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കും- സിറം

“Manju”

ഡല്‍ഹി: ജൂണ്‍ മാസത്തില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ ഒമ്പത് മുതല്‍ പത്ത് കോടി ഡോസ് വാക്‌സിന്‍ വരെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യം വാക്‌സിന്‍ ക്ഷാമം നേരിടുന്നെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് കൂടുതല്‍ ഡോസ് വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
6.5 കോടി ഡോസ് വാകസിന്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്നുമാണ് പത്ത് കോടി ഡോസ് ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം അമിത് ഷായ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് അറിയിച്ചു.
രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന് വേണ്ടുന്ന നല്ല സഹകരണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വാക്‌സിന്‍ ഉല്‍പാദനം പുരോഗമിക്കുകയാണെന്നുമാണ് ഇവരുടെ അവകാശവാദം.
കേന്ദ്രത്തിന്റെ സഹായത്തോടു കൂടി വരും മാസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. അതിനായുള്ള ശ്രമത്തിലാണ് സിഇഒ അദാര്‍ പൂനെവാലെയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ പറയുന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്‌സിനുമാണ് ഇന്ത്യയില്‍ വാക്‌സിനേഷനായി ഉപയോഗിക്കുന്നത്. റഷ്യയുടെ സ്പുട്നിക്ക് V വാക്സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button