Uncategorized

സ്പുട്‌നിക് വി വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍

കൊറോണ വാക്‌സിന്‍ സ്പുട്‌നിക് വി വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

“Manju”

മോസ്‌കോ : കൊറോണ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് സഹായിച്ച റഷ്യന്‍ ശാസ്ത്രജ്ഞനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊറോണ വാക്‌സിനായ സ്പുടിന്ക് വി കണ്ടെത്തുന്നതിനായി സഹായിച്ച റഷ്യന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രി ബോട്ടിക്കോവാണ് മരിച്ചത്. മോസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ കണ്ടെത്തി. 29 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. വാഗ്വാദത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇയാള്‍ കുറ്റസമ്മതം നടത്തി. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുമ്ബും പല കേസുകളിലും പ്രതിയാണ് ഇയാള്‍.
റഷ്യയിലെ ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ സീനിയര്‍ ഗവേഷകനായി ജോലി ചെയ്യുകയായിരുന്നു ബോട്ടിക്കോവ്. 2020-ല്‍ സ്പുട്‌നിക് വി വാക്‌സിന്‍ വികസിപ്പിച്ച 18 ശാസ്ത്രജ്ഞന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. 2021-ല്‍ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ ഫാദര്‍ലാന്‍ഡ് പുരസ്‌കാരം’ നല്‍കി ആദരിച്ചിരുന്നു.

Related Articles

Check Also
Close
Back to top button