KeralaLatest

മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരന്‍; ലോകായുക്ത

“Manju”

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആരോപണം പൂര്‍ണമായും സത്യമാണെന്നും കെ ടി ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വ്യക്തമാക്കി.ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരുടേതാണ് വിധി.

ജലീല്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടത്തിയെന്നും, ബന്ധു കെ ടി അദീബിനെ നിയമിക്കാന്‍ ഇടപെട്ട ജലീലിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച്‌ റിപോര്‍ട് മുഖ്യമന്ത്രിക്ക് നല്‍കുമെന്നും ലോകായുക്ത അറിയിച്ചു.

Related Articles

Back to top button