IndiaLatest

ഐ.ഇ.എസ്, ഐ.എസ്.എസ് അഭിമുഖം മാറ്റി യു.പി.എസ്.സി

“Manju”

ഡല്‍ഹി : 2020-ലെ ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ചതായി യു.പി.എസ്.സി അറിയിപ്പ്. പുതുക്കിയ പരീക്ഷാതീയതികള്‍ പിന്നീട് അറിയിക്കും. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് അഭിമുഖം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ്ബാധയുടെ പശ്ചാത്തലത്തിലാണ് നിലവിലെ തീരുമാനം. ഏപ്രില്‍ 20 മുതല്‍ നടത്താനിരുന്ന എല്ലാ റിക്രൂട്ട്മെന്റ് നടപടികളും മാറ്റിവെക്കാനും യു.പി.എസ്.സി തീരുമാനിച്ചു.

..എസ്, .എസ്.എസ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത് 162 ഉദ്യോഗാര്‍ഥികളാണ്. ഇതുകൂടാതെ ജൂലൈ 16-നാണ് 2021-ലെ ഐ..എസ്, .എസ്.എസ് പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 27 വരെ ഇതിനായി അപേക്ഷിക്കാം. അപേക്ഷ പിന്‍വലിക്കാനുള്ള സംവിധാനവും യു.പി.എസ്.സി തയ്യാറാക്കുന്നുണ്ട് .

 

Related Articles

Back to top button