Uncategorized

റോസ് ഗാര്‍ മേള; ജോലി ലഭിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു

“Manju”

തിരുവനന്തപുരം ; പത്ത്‌ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള കേന്ദ്ര പദ്ധതി റോസ് ഗാര്‍ മേളയുടെ ഭാഗമായി ജോലി ലഭിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് തിരുവനന്തപുരത്തു ഇന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശ്രി. രാമേശ്വരര്‍ തേലി വിതരണം ചെയ്തു.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനതയ്ക്ക് രാജ്യസേവനത്തിനു വഴിതുറക്കാനും ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തൊഴില്‍ മേളയാണ് റോസ് ഗാര്‍. രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായിട്ടാണ് പരിപാടി. നിയമിച്ചവരെ അദ്ദേഹം അഭിസംബോധന ചെയ്യും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം മേളകള്‍.

ജൂനിയര്‍ എന്‍ജിനീയര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ടെക്നീഷ്യന്മാര്‍, സിഐമാര്‍, എസ്‌ഐമാര്‍, കോണ്‍സ്റ്റബിള്‍മാര്‍, സ്റ്റെനോഗ്രാഫര്‍മാര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, ഗ്രാമീണ്‍ ഡാക് സേവകര്‍, ആദായ നികുതി ഇന്‍സ്പെക്ടര്‍, അധ്യാപകര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹ്യ സുരക്ഷാ ഓഫീസര്‍മാര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

നിയമനം ലഭിച്ചവര്‍ക്ക് പരിശീലനത്തിനുള്ള ഓണ്‍ലൈന്‍ കര്‍മയോഗി പ്രാരംഭ കോഴ്സില്‍ പങ്കെടുക്കാനുള്ള ലിങ്കും മേളയില്‍ ലഭ്യമാക്കും. ഈ വര്‍ഷത്തെ ആദ്യ തൊഴില്‍ മേളയാണിത്. കഴിഞ്ഞ വര്‍ഷവും ഇത്തരം മേളകള്‍ നടത്തിയിരുന്നു.

2024നു മുമ്പ് 10 ലക്ഷം പേര്‍ക്കു തൊഴില്‍ കൊടുക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ 75,000 പേര്‍ക്കു ജോലി നല്കി.

Related Articles

Back to top button