KeralaLatest

ഗൃഹസന്ദർശനം : ഗുരുമന്ത്രാക്ഷരീ പുണ്യമായ് ഞായർ പുലർവേള.

“Manju”

പോത്തൻകോട് : പൊതു അവധി ദിവസമായ ഇന്ന് (ഞായർ) പുലർവേളകളിൽ ഗുരുസ്പർശത്താൽ അനുഗ്രഹീതമാവുകയാണ്. ഇന്ന് രാവിലെ 6 മണിമുതൽ ശാന്തിഗിരി ആശ്രമത്തിന്റെ തിരുവനന്തപുരം റൂറൽ ഏരിയയിലെ ഗുരുഭക്ത ഗൃഹങ്ങളിൽ ഗുരുവിന്റെ സന്ദേശവാഹകരായ സന്ന്യാസി സംഘം എത്തുകയാണ്. ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി, പാലോട്ടു കോണം യൂണിറ്റുകളിൽ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി, ജനനി സുകൃത ജ്ഞാന തപസ്വിനി എന്നിവരാണ് യഥാക്രമം ഗൃഹസന്ദർശനം നടത്തിയത്.

ശാന്തിഗിരി ജംഗ്ഷനിൽ സജികുമാർ വി.എസ്, മുരുകൻ പി, മഞ്ജുള ആർ.എസ്., വിനയൻ വി.എസ്., രാജൻ കെ, കെ.എം.ധീരജ്, വേണുഗോപാൽ ജി. എന്നിവരുടെ ഭവനങ്ങളിൽ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി സന്ദർശനം നടത്തി.

ജനനി സുകൃത ജ്ഞാന തപസ്വിനി പാലോട്ടുകോണം യൂണിറ്റിലെ ഭവനങ്ങളിൽ സന്ദർശനം നടത്തി.

സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി രത്നഗിരി യൂണിറ്റിലെ ഭവനങ്ങളിൽ സന്ദർശനംനടത്തി.

Related Articles

Back to top button