InternationalLatest

ഒറ്റ ഡോസിന് പകരം നല്‍കിയത് ആറ് ഡോസ് വാക്‌സിന്‍

“Manju”

റോം: ഇറ്റലിയിലെ ടസ്‌കനിയിലെ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് ലോകത്താര്‍ക്കും ഇതുവരെ സംഭവിക്കാത്ത ഒരു വലിയ അബദ്ധം പിണഞ്ഞു. കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനെത്തിയ 23കാരിക്ക് ഒരു ഡോസ് വാക്‌സിന് പകരം ആരോഗ്യ പ്രവര്‍ത്തക നല്‍കിയത് ആറ് ഡോസ്. ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് ആരോഗ്യ പ്രവര്‍ത്തക ഒരു ബോട്ടില്‍ മുഴുവനും 23കാരിയില്‍ കുത്തിവച്ചത്. ഇതിനു ശേഷം അഞ്ച് സിറിഞ്ചുകള്‍ കണ്ടപ്പോഴാണ് ആരോഗ്യപ്രവര്‍ത്തകയ്‌ക്ക് തനിക്ക് സംഭവിച്ച അബദ്ധം മനസ്സിലായത്.

ഉടനെ 23കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിലാക്കി. എന്നാല്‍ കുത്തിവയ്‌പ്പെടുത്ത സ്‌ത്രീ നല്ല ആരോഗ്യവതിയായതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. തുടര്‍ന്ന് ഇന്നലെ ഇവരെ ഡിസ്‌ചാര്‍ജ് ചെയ്‌തു. വളരെയധികം വാക്‌സിന്‍ ചെന്നിട്ടുള‌ളതിനാല്‍ യുവതിയുടെ ആരോഗ്യനില തുടര്‍ന്നും പരിശോധിക്കുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ഇതേ ആശുപത്രിയിലെ മന:ശാ‌സ്ത്ര വിഭാഗത്തില്‍ ജോലി നോക്കുകയാണ് കുത്തിവയ്ര്‍പ്പെടുത്ത യുവതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button