KeralaLatest

തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ്‌ ബാധിതന്‍ മരിച്ചു

“Manju”

കിഴക്കമ്പലം: കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം എന്‍ ശശിയാണ് (സാബു-38) മരിച്ചത്. ഇവിടെ കഴിയുന്നതിനിടെ ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വാര്‍ഡുതല ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ സംസ്കാരം നടത്തി. കാളിക്കുട്ടിയാണ് അമ്മ. ഭാര്യ: സിജ. മകന്‍: രണ്ടരവയസ്സുള്ള സായൂജ്.

യഥാസമയം ചികിത്സ ലഭിക്കാത്തതിനാലാണ് യുവാവ് മരിച്ചതെന്നും പഞ്ചായത്ത് ഭരണസമിതിയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വാര്‍ഡിലെ ആശാ വര്‍ക്കര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button