KeralaLatest

നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു

“Manju”

കൊച്ചി; മലയാള സിനിമയില്‍ വില്ലന്‍വേഷങ്ങളില്‍ തിളങ്ങിയ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘംചാണക്യന്‍, അഥര്‍വ്വം, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു. കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് എന്നും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം.

പോലീസ് ഓഫീസര്‍ ആയിരുന്ന അദ്ദേഹം 68 ഓളം സിനിമകളില്‍ അഭിനയിച്ചിരുന്നു. ചില പ്രൊഫഷനല്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. രാമു കാര്യാട്ടിന്റെ ദ്വീപ്‌, സുബ്രഹ്മണ്യന്‍ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പിന്നീട് ചെറിയ വേഷങ്ങളില്‍ നിന്നും മാറി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി വന്നു. പൊലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി.

ആദ്യകാലങ്ങളില്‍ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച്‌ കൊണ്ടുപോയെങ്കിലും, ഇടക്ക് പൂര്‍ണമായും സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു. അത് മൂലം ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹത്തിനു അഭിനയിക്കാന്‍ കഴിയാതെ പോയി. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു.

Related Articles

Back to top button