Uncategorized

ഡോ. കെ.കെ. അഗര്‍വാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ന്യൂഡല്‍ഹി: പത്മശ്രീ ജേതാവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) മുന്‍ പ്രസിഡന്‍റുമായിരുന്ന ഡോ. കെ.കെ. അഗര്‍വാള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30ഒാടെ ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായ അദ്ദേഹം െവന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ജനങ്ങളില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനും പൊതുജനാരോഗ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് െക.കെ. അഗര്‍വാളെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.
മഹാമാരിയുടെ സമയത്തും ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിഡിയോയിലൂടെയും മറ്റും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മുന്‍കൈയെടുത്തിരുന്നു. കൊറോണ വൈറസിനെക്കുറിച്ചും ബ്ലാക്ക് ഫംഗസിനെക്കുറിച്ചും അദ്ദേഹം വിഡിയോകള്‍ പുറത്തിറക്കിയിരുന്നു.

Related Articles

Check Also
Close
Back to top button