IndiaLatest

കോവിഡ് വൈറസിന് ഇന്ത്യന്‍ വകഭേദമില്ലെന് കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് വൈറസിന് ഇന്ത്യന്‍ വകഭേദമില്ലെന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് ബി.1.617 എന്ന സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട കേന്ദ്രം എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടനാ കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദമെന്ന് ശാസ്ത്രീമായി പറഞ്ഞിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു. കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദമെന്ന് വ്യാപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button