ErnakulamKeralaLatest

45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ വ്യാഴാഴ്ച മുതല്‍

“Manju”

എറണാകുളം: ജില്ലയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ (കോവി ഷീല്‍ഡ്) വ്യാഴാഴ്ച നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 18-44 വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്സിനേഷനാണ് ജില്ലയില്‍ നടന്നത്. വാക്സിനേഷനായി cowin.gov.in എന്ന സൈറ്റില്‍ ബുക്കിങ്ങിനുള്ള സൗകര്യം ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കും. വാക്സിന്‍ എടുക്കുന്നതിനുള്ള സ്ഥലവും സമയവും മുന്‍കൂട്ടി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

കോവിഷീല്‍ഡ് ആദ്യ ഡോസും, രണ്ടാമത്തെ ഡോസും പൊതുജനങ്ങള്‍ക്കും, ഇതുവരെ വാക്സിനെടുക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മറ്റ് കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്സിന്‍ എടുക്കാവുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ എംപ്ലോയ്‌മെന്‍്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വാക്സിനേഷനായി cowin ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട പക്ഷെ ഈ സൈറ്റിലൂടെ വാക്സിനേഷന്‍ കേന്ദ്രം , സമയം എന്നിവ തെരഞ്ഞെടുത്ത് ഓണ്‍ലൈനായി ബുക്ക് ചെയ്യണം. കോവിഷീല്‍ഡ് ആദ്യഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ രണ്ടാമത്തെ ഡോസ് നല്‍കുകയുള്ളു.

Related Articles

Back to top button