IndiaKeralaLatest

ലോക്ഡൗണ്‍ പിന്‍വലിക്കുമോ? മന്ത്രിസഭാ യോഗം ഇന്ന്

“Manju”

തിരുവനന്തപുരം: തുടര്‍ ഭരണത്തിലൂടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഈ മാസം 28ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗത്തില്‍ പ്രധാന ചര്‍ച്ച വിഷയമായി മാറും.
വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രി സഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് എടുക്കും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. വൈകിട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്യും.
ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനം പുറത്ത് വരും. മദ്യശാലകള്‍ തുറന്നാല്‍ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
ഇതോടൊപ്പം പുറത്ത് വരുന്ന വാര്‍ത്തയെന്തെന്നാല്‍, സിപിഐ കൈകാര്യം ചെയ്യുന്ന ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തേക്കും എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് പിന്നാലെയാണ് സിപിഐ കൈകാര്യം ചെയ്തിരുന്ന ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്.
ഇത് സംബന്ധിച്ച്‌ സിപിഎമ്മും സിപിഐയും തമ്മിലെ ഉഭയകക്ഷി ചര്‍ച്ച അവസാന ഘട്ടത്തിലെത്തി എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ച്ചയായ പ്രളയങ്ങള്‍ക്ക് ശേഷം പ്രാധാന്യമുയര്‍ന്ന വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യു മന്ത്രിയുടെ അധികാരങ്ങള്‍ ദുര്‍ബലമാകാന്‍ സാധ്യത ഏറെയാണ്.
ഒന്നാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. അന്ന് സിപിഐ നേതൃത്വത്തിന്‍റെ എതിര്‍പ്പും ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീര്‍ണതകളുമാണ് തടസം സൃഷ്ടിച്ചത്. വിദഗ്ദ്ധ അംഗങ്ങളെ ഉള്‍പ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സംവിധാനമാക്കാനാണ് നീക്കം.
ജില്ലകളില്‍ കളക്ടര്‍മാരാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അധികാര കേന്ദ്രം. പുതിയ മാറ്റങ്ങളില്‍ റവന്യുമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടങ്ങളുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടാന്‍ അവസരമൊരുങ്ങും.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ ദുരന്ത നിവാരണ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. ഒന്നാം മന്ത്രിസഭയെക്കാള്‍ കൂടുതല്‍ വകുപ്പുകള്‍ ഏറ്റെടുത്ത് ഭരണത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് എത്രത്തോളം വിജയിക്കും എന്നത് കണ്ടറിയണം. എന്നാല്‍ പാകപിഴകളോ അപാകതകളോ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
2005ലാണ് കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച്‌ ദുരന്ത നിവാരണ വകുപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നത്. ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേര്‍ത്ത് ചട്ടങ്ങള്‍ വന്നതോടെ തുടക്കം മുതല്‍ റവന്യു വകുപ്പുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍.
ഓഖി ചുഴലിക്കാറ്റിനും, 2018ലെയും 2019ലെയും പ്രളയങ്ങള്‍ക്കും ശേഷം ദുരന്ത നിവാരണ വകുപ്പിന്റെ പ്രാധാന്യം കൂടി. പ്രകൃതി ക്ഷോഭങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാക്കണം എന്ന വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് സിപിഎം മുന്‍കൈയ്യെടുത്ത് നീക്കം തുടങ്ങിയത്. സിപിഎം -സിപിഐ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ കാര്യമായി വിയോജിപ്പുകളും ഉയര്‍ന്നിട്ടില്ല.

Related Articles

Back to top button