KeralaLatest

ശാന്തിഗിരി ആശ്രമത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

“Manju”

കോഴിക്കോട്: ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ നവംബർ 5 സാംസ്കാരിക ദിനത്തിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ആശ്രമം ഇൻചാർജ്ജ് ആദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ആശ്രമത്തിന്റെ സംസ്കാരിക സംഘടനാ ഭാരവാവികളുടെ സാന്നിധ്യത്തിൽ പച്ചക്കറി തൈകൾ നട്ടു. കോവൽ, പാഷൻ ഫ്രൂട്ട് , വഴുതന, വെണ്ട, തക്കാളി, പച്ചമുളക്, കാന്താരി മുളക്, വിവിധ ഇനം വാഴ എന്നിവയുടെ തൈകളാണ് നടുന്നത്. ആശ്രമം സ്ഥിതി ചെയ്യുന്ന കിഴക്കുമ്മുറി ആനവുംകുന്നിലെ 14 ഏക്കർ ഭൂമിയിലാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്.

Related Articles

Back to top button