IndiaKeralaLatest

ഓക്‌സിജന്‍ ചലഞ്ച്; സ്റ്റുഡൻസ് പോലീസ് കേഡറ്റ് സമാഹരിച്ച തുക ആരോഗ്യമന്ത്രിക്ക് കൈമാറി

“Manju”

തിരുവനന്തപുരം:സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓക്‌സിജന്‍ ചലഞ്ചിനായി നാലുലക്ഷം രൂപ സമാഹരിച്ചു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ രോഗികള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി ചെക്കുകള്‍ സീനിയര്‍ കേഡറ്റ് കുമാരി ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന് കൈമാറി.
മാതൃകാപരമായ സംരംഭത്തെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. രണ്ടായിരത്തോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഈ തുകയിലൂടെ ശേഖരിക്കുവാന്‍ കഴിയും. ഒരൊറ്റ മനസോടു കൂടിയാണ് തിരുവനന്തപുരം സിറ്റി എസ് പി സി ടീം ഈ പ്രവര്‍ത്തനത്തിനായി സഹകരിച്ചത്.
നേരത്തെ സമാനമായി പി പി ഇ കിറ്റുകളും കൈമാറിയിരുന്നു. കേഡറ്റുകളുടെ നേതൃത്വത്തില്‍ രക്തദാനം മെഡിസിന്‍ വിതരണം എന്നിവയും നടന്നു വരുന്നുണ്ട്.

Related Articles

Back to top button