IndiaLatest

കോവിഡ് വാക്സിന്‍ ബുക്ക് ചെയ്യാന്‍ 1075ല്‍ വിളിക്കാം

“Manju”

ന്യൂഡല്‍ഹി:ഫോണ്‍ കോളിലൂടെ വാക്സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്. 1075 എന്ന ഹെല്‍പ്​ ലൈന്‍ നമ്ബറില്‍ വിളിച്ച്‌​ കോവിഡ്​ വാക്​സിന്‍ സ്​ലോട്ട്​ ബുക്ക്​ ചെയ്യാന്‍ സാധിക്കും.

കോവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷനല്‍ ഹെല്‍ത്​ അതോറിറ്റി തലവന്‍ ആര്‍.എസ്​.ശര്‍മ അറിയിച്ചു. ഇന്‍റര്‍നെറ്റ്, സ്​മാര്‍ട്ട്​ ഫോണിന്റേയും സഹായമില്ലാതെ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചൊയ്യാനാകില്ല എന്നത്​ ​ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

കോവിന്‍ വെബ്​സൈറ്റ്​ വഴി മാത്രമേ വാക്​സിന്​ ബുക്ക്​ ചെയ്യാന്‍ കഴിയൂ എന്നതിനാല്‍​ സാ​​ങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ പുറത്തുനില്‍ക്കുന്ന സാഹചര്യമുണ്ട്. ഇതോടെയാണ്​ പുതിയ ഹെല്‍പ്​ ലൈന്‍ നമ്പര്‍ വരുന്നത്​. കലക്​ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ ​കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ്​ ലൈന്‍ നമ്പര്‍ സംബന്ധിച്ച്‌​ ഗ്രാമീണ ജനതയെ ബോധവത്​കരിക്കണം.ഹെല്‍പ്പ്​ ലൈന്‍ നമ്പറില്‍ വിളിച്ച്‌​ കോവിഡ്​ വാക്​സിന്​ ബുക്ക്​ ചെയ്യാമെന്നത്​ ഗ്രാമീണ ജനതക്ക്​ ഏറെ ഉപകാരമാകുമെന്നും നാഷനല്‍ ഹെല്‍ത്​ അതോറിറ്റി തലവന്‍ ആര്‍എസ്​ശര്‍മ പറഞ്ഞു.

Related Articles

Back to top button