IndiaKeralaLatest

തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ തുറക്കും

“Manju”

തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം. ജില്ലയിലെ മന്ത്രിമാരുടെയും, എം.എല്‍.എ, കളക്ടര്‍, മേയര്‍ എന്നിവരുടെ സാനിധ്യത്തില്‍ ചേര്‍ന്ന വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച മുതല്‍ ശക്തന്‍ മാര്‍ക്കറ്റ് തുറക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട് വരെ വരെ മൊത്തവ്യാപര കടകള്‍ക്കും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ ചില്ലറ വ്യപാരശാലകള്‍ പ്രവര്‍ത്തിക്കാനുമാണ് അനുമതി. മാര്‍ക്കറ്റിലെ മീന്‍, ഇറച്ചി കടകള്‍ തിങ്കള്‍, ബുധന്‍ ശനി ദിവസങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കണം. നാളെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും ആന്റിജന്‍ പരിശോധന നടത്തും. നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും ചൊവ്വാഴ്ച മുതല്‍ അരിയങ്ങാടി, നായരങ്ങാടി തുടങ്ങിയ മാര്‍ക്കറ്റുകളും തുറക്കും.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യാപാരി സംഘടനകള്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ആഴ്ചകളായി കടകള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു. വ്യാപാരികള്‍ പ്രതിഷേധത്തിലുമെത്തിയിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നിരാഹാരസമരവും വ്യാപാരി സമിതിയുെട നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുന്നില്‍ നില്‍പ്പ് സമരവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തര യോഗം ചേര്‍ന്നത്.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, ആര്‍ ബിന്ദു എന്നിവരും പി.ബാലചന്ദ്രന്‍ എം.എല്‍.എ, മേയര്‍ എം.കെ.വര്‍ഗീസ്, കളക്ടര്‍ എസ്.ഷാനവാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ തുടങ്ങി വ്യാപാര സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Related Articles

Back to top button