IndiaLatest

സെയില്‍ സിങ്ങിന്റെ കൊച്ചുമകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

“Manju”

മുൻ രാഷ്​ട്രപതി ഗ്യാനി സെയിൽ സിങ്ങിന്‍റെ കൊച്ചുമകൻ ഇന്ദർജീത്​ സിങ്​ ബി.ജെ. പിയിൽ | Former President Giani zail Singh's grandson Inderjit singh joins  BJP | Madhyamam
ന്യൂഡൽഹി: മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്റെ ചെറുമകൻ ഇന്ദർജീത് സിങ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇന്ദര്‍ജീതിന് പാർട്ടി അംഗത്വം നൽകിയത്. മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പ്രതികരിച്ചു.
‘‘മുത്തച്ഛനോട് കോൺഗ്രസ് നല്ല രീതിയിലല്ല പെരുമാറിയത്. ഞാൻ ബിജെപിയിൽ ചേരണമെന്നായിരുന്നു മുത്തച്ഛന്റെ ആഗ്രഹം. അദ്ദേഹമാണ് എന്നെ അടൽ ബിഹാരി വാജ്പേയ്, ലാൽ കൃഷ്ണ അദ്വാനി എന്നിവർക്ക് പരിചയപ്പെടുത്തിയത്’’ – ഇന്ദര്‍ജീത് പാർട്ടി വേദിയിൽ പറഞ്ഞു.
പഞ്ചാബ് ബി.ജെ.പിയുടെ ചുമതല വഹിക്കുന്ന ദുഷ്യന്ത് ഗൗതം ഇന്ദര്‍ജീത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പഞ്ചാബിലെ ജനങ്ങളുടെ മനസ്സില്‍ ബി.ജെ.പിക്ക് പ്രത്യേക സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്ദര്‍ജീത്തിന്റെ വരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button