Auto

ട്രൈബറിന് ഫോർ സ്റ്റാർ ; സേഫ്റ്റി റേറ്റിംഗിൽ മുന്നിലെത്തി റെനോ

“Manju”

സേഫ്റ്റി റേറ്റിംഗിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ച വച്ച് റെനോയുടെ ജനപ്രിയ വാഹനം ട്രൈബർ. ഗ്ലോബൽ എൻസി‌എ‌പി റേറ്റിംഗിൽ ട്രൈബറിന് ഫോർ സ്റ്റാർ ലഭിച്ചു. മുതിർന്ന യാത്രക്കാർക്ക് ഫോർ സ്റ്റാറും കുട്ടികൾക്ക് ത്രീ സ്റ്റാറുമാണ് ലഭിച്ചത്. ഇതാദ്യമായാണ് റെനോയുടെ ടെസ്റ്റ് ചെയ്ത വണ്ടികളിൽ ഒന്നിന് 4 സ്റ്റാർ ലഭിക്കുന്നത്.

64 കിലോമീറ്റർ വേഗതയിൽ ക്രാഷ് ടെസ്റ്റ് നടത്തിയപ്പോഴാണ് ട്രൈബറിന് 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചത്. മുതിർന്നവരുടെ വിഭാഗത്തിൽ 17 ൽ 11.62 പോയിന്റാണ് ട്രൈബറിന് ലഭിച്ചത്. കുട്ടികളുടെ വിഭാഗത്തിൽ 49 ൽ 27 പോയിന്റും ലഭിച്ചു.

രണ്ട് എയർബാഗുകളുള്ള അടിസ്ഥാന വേരിയന്റാണ് പരീക്ഷണത്തിന്‌ ഉപയോഗിച്ചത്. മുന്നിലിരിക്കുന്ന ഡ്രൈവർക്കും പാസഞ്ചറിനും തലയ്ക്കും കഴുത്തിനും നല്ല സുരക്ഷിതത്വമാണ് ട്രൈബർ നൽകുന്നത്. ഡ്രൈവർക്ക് നെഞ്ചിന്‌ താരതമ്യേന കുറഞ്ഞ സുരക്ഷിതത്വം നൽകുമ്പോൾ കൂടെ ഇരിക്കുന്ന പാസഞ്ചറിന് ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.

Related Articles

Back to top button