KeralaLatest

വാഷിങ് മെഷീന്‍ ഡ്രയറില്‍ കുടുങ്ങി മൂന്ന് വയസുകാരി

“Manju”

കലവൂര്‍: വാഷിങ് മെഷിനിന്റെ ഡ്രയറില്‍ ഇരിക്കാന്‍ ശ്രമിച്ച മൂന്നു വയസുകാരി വീട്ടുകാരേയും പൊലീസുകാരേയും കുഴക്കി. ഡ്രയറില്‍ കുട്ടി കുടുങ്ങി പോവുകയായിരുന്നു. മണ്ണഞ്ചേരി അമ്പനാകുളങ്ങര വെളിയില്‍ ഹാരീസിന്റെ മകള്‍ ഐസയാണ് വാഷിങ്മെഷീനില്‍ കുടുങ്ങിയത്. ഇവരുടെ വീടിന്റെ സിറ്റൗട്ടിന്റെ സമീപത്തായാണ് വാഷിങ്മെഷീന്‍ വെച്ചിരുന്നത്. സിറ്റൗട്ടിലൂടെ കയറി ഐസ വാഷിങ്മെഷീനിന്റെ ഡ്രയറിലേക്ക് ഇരിക്കാന്‍ ശ്രമിച്ചു. ഈ സമയം ഡ്രയറിന്റെയുള്ളില്‍ കാല്‍മടങ്ങി ഇരുന്നുപോയി.

കുട്ടിയെ പുറത്തെടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പൊലീസിന്റെ സഹായം തേടി. പൊലീസ് ഉടനെ തന്നെ അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അതിനിടയില്‍ പൊലീസുകാര്‍ തന്നെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. മെഷീന്റെ പുറമെയുള്ള വശം അഴിച്ച്‌, മേല്‍വശത്തെ അടപ്പിന്റെ ഭാഗം എടുത്തുമാറ്റി. അടപ്പുമാറ്റി വിസ്തൃതി കൂടിയ മുകള്‍ഭാഗത്തുകൂടി ഇരുന്നിരുന്ന അതേയവസ്ഥയില്‍ ഐസയെ പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തു. 20 മിനിറ്റുകൊണ്ടാണ് പൊലീസുകാര്‍ കുഞ്ഞിനെ പുറത്തെടുത്തത്. അപ്പോഴേക്കും ആലപ്പുഴയില്‍നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

Related Articles

Back to top button