Latest

കുടുങ്ങിക്കിടന്ന നാവികര്‍ നാട്ടി​ലേക്ക് തിരിച്ചു

“Manju”

കുവൈത്ത്‌ സിറ്റി: 16 മാസമായി കുവൈത്തില്‍ കുടുങ്ങിക്കിടന്ന 16 ഇന്ത്യന്‍ നാവികര്‍ എംബസിയുടെ നിരന്തര ഇടപെടലിന്റെ ഫലമായി നാട്ടി​ലേക്ക് തിരിച്ചു. കപ്പല്‍ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള തര്‍ക്കം നിയമ പോരാട്ടത്തിലേക്ക്​ നീങ്ങിയതിനെ തുടര്‍ന്നാണ് യു.എല്‍.എല്‍ എന്ന കപ്പലിലെ നാവികര്‍ കുവൈത്തില്‍ അകപ്പെട്ടത്. മോചനം ആവശ്യപ്പെട്ട് നാവികര്‍ നിരാഹാര സമരം നടത്തിയിരുന്നു. മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെട്ടു. അംബാസഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരശ്രമങ്ങള്‍ ഇവരുടെ തിരിച്ചുപോക്ക്​ സാധ്യമാക്കുന്നതില്‍ നിര്‍ണായകമായി. എയര്‍ ഇന്ത്യ വിമാനത്തിലാണ്​ സംഘം ഡല്‍ഹിയിലേക്ക്​ പോയത്​.

Related Articles

Back to top button