KeralaLatest

ഹോട്ട് സ്പോട്ടുകളിൽ കർശനനിയന്ത്രണം

“Manju”

 

ശശീന്ദ്രദേവ് കെ

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളായ വെള്ളറട, കുന്നത്തുകാൽ, അമ്പൂരി എന്നിവയെ ഹോട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചതോടെ പോലീസ് ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. വിളവൻകോട് താലൂക്കിലെ മാങ്കാലയിൽ 69 കാരന് കോവിഡ്-19 രോഗം സ്വീകരിച്ചതിനെ തുടർന്നാണ് അതിർത്തി മലയോര ഗ്രാമപഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളാക്കി പ്രഖ്യാപനമുണ്ടായത്.

കർശന പരിശോധനയ്ക്കു ശേഷമാണ് അത്യാവശ്യമുള്ള വാഹനങ്ങൾ മാത്രം കടത്തിവിടുന്നത്. പോലീസ് പട്രോളിംഗ് ശക്തമാക്കി. കവലകളിലും മറ്റിടങ്ങളിലും ആളുകളെ കൂട്ടം കൂടാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കുന്നുള്ളൂ. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമാണ് കടകൾ പ്രവർത്തിക്കുന്നത്. അതിർത്തി റോഡുകളിൽ മിക്കതും മണ്ണിട്ട് അടച്ചതിനാൽ അവിടെനിന്നുള്ള വാഹനഗതാഗതം നിലച്ചു. പ്രധാന റോഡിലൂടെയുള്ള സഞ്ചാരം മാത്രമേ അനുവദിച്ചിട്ടുള്ളൂ. അനാവശ്യമായി യാത്ര ചെയ്യുന്നവരെയും മാസ്ക് ധരിക്കാതെ എത്തുന്നവരെയും കണ്ടെത്തി കേസ് എടുക്കുന്നുണ്ട്. പ്രധാന കവലകളിലും കൂടുതൽ പോലീസുകാരെ നിയോഗിച്ച് നിരീക്ഷണം ശക്തമാക്കിയതായി വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ശ്രീകുമാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button