InternationalLatest

പുതിയ മാറ്റങ്ങളുമായി ഗള്‍ഫ് രാഷ്ട്രങ്ങള്‍

“Manju”

പുതിയ പുതിയ മാറ്റങ്ങള്‍ കൈകൊണ്ട് വ്യത്യസ്തമാകുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. അതുതന്നെയാണ് പ്രവാസികളെ തൊഴില്‍ തേടി ഗള്‍ഫിലേക്ക് നയിക്കുന്നത്.എന്നാല്‍ യുഎഇ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നവംബറില്‍ പ്രഖ്യാപിച്ച സ്വകാര്യ മേഖലയിലെ തൊഴില്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഫെബ്രുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം തന്നെ ഇതിലൂടെ മുമ്പ് ലഭ്യമല്ലാത്ത ഓപ്ഷനുകള്‍ നല്‍കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യംവയ്ക്കുന്നത്. അപരിമിതമായ കരാറുകള്‍ നിര്‍ത്തലാക്കല്‍, വിവേചന വിരുദ്ധ സംരക്ഷണം, ഫ്‌ളെക്‌സി ടൈം, പാര്‍ട്ട് ടൈം, സപ്ലിമെന്ററി ലീവ് തുടങ്ങിയ പുതിയ വര്‍ക്ക് മോഡലുകളാണ് പ്രധാന മാറ്റങ്ങളെന്ന് അല്‍ റൊവാദ് അഭിഭാഷകരുടെ നിയമ കണ്‍സള്‍ട്ടന്റായ ഡോ. ഹസന്‍ എല്‍ഹൈസ് വ്യക്തമാക്കുകയുണ്ടായി.

Related Articles

Back to top button