KeralaLatest

റേഷൻ കടകള്‍ക്ക് ഇന്ന് അവധി

“Manju”

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം പൂർത്തിയായതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച്‌ 1 വരെ നീട്ടുകയായിരുന്നു. എന്നാല്‍, ഇന്നലെയും ഇപോസ് മെഷീനില്‍ തകരാറുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും, റേഷൻ കടകളില്‍ എത്തിയ മുഴുവൻ ആളുകള്‍ക്കും റേഷൻ നല്‍കിയതായി അധികൃതർ വ്യക്തമാക്കി. ഇപോസ് മെഷീൻ പ്രവർത്തിക്കാതായപ്പോള്‍ ഒടിപി വഴിയാണ് റേഷൻ വിതരണം നടത്തിയത്.

ഏതാനും ദിവസങ്ങളായി ഇപോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻകടകളിലെത്തിയ ഭൂരിഭാഗം ഗുണഭോക്താക്കളും തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി മാർച്ച്‌ 1 വരെ നീട്ടിയത്. ഇന്നും നാളെയും റേഷൻ കടകള്‍ക്ക് അവധിയാണ്. തിങ്കളാഴ്ച മുതല്‍ മാർച്ച്‌ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം, ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാ മാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്‍കാം.

Related Articles

Back to top button