International

സേനാ  പിന്മാറ്റം : സമാധാന സംഘം പ്രതിനിധി അഫ്ഗാനിലേക്ക്

“Manju”

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക പിന്മാറ്റകാര്യങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. സൈനിക പിന്മാറ്റ നീക്കങ്ങളും തുടര്‍നടപടികള്‍ക്കുമായുള്ള നയന്ത്ര നീക്കങ്ങള്‍ ശക്തമാക്കി അമേരിക്ക. സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രത്യേക പ്രതിനിധി സല്‍മായ് ഖലീല്‍സാദെ അഫ്ഗാനിലെത്തി. സമാധാനചര്‍ച്ചകളില്‍ അഫ്ഗാനും താലിബാനും അമേരി ക്കയും എടുത്ത തീരുമാനങ്ങളുടെ തുടര്‍പ്രവര്‍ത്തനം വിലയിരുത്താനാണ് സന്ദര്‍ശനം. താലിബാന്‍റെ നയങ്ങളും നിലവിലെ അഫ്ഗാനിലെ സ്ഥിതിയും ഭരണാധികാരികളുമായി സാല്‍മായ് ചര്‍ച്ച ചെയ്യും.

ഖത്തറിലെ ദോഹയില്‍ വെച്ചു നടന്ന സമ്മേളനത്തിന്‍റെ അടുത്തഘട്ടം തീരുമാനിക്കാനായി ഖത്തര്‍ ഭരണാധികാരികളുമായും സല്‍മായ് ചര്‍ച്ച നടത്തും. സല്‍മായിക്കൊപ്പം അമേരിക്കന്‍ ആഭ്യന്തരവകുപ്പ് , പ്രതിരോധ വകുപ്പ് , സന്നദ്ധസംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും അഫ്ഗാനിലെയിട്ടുണ്ട്.

കാബൂളില്‍ ഭരണാധികാരികളുമായും ജനപ്രതിനിധികളുമായും പ്രത്യേക സംഘം ചര്‍ച്ചകള്‍ നടത്തും. നിലവിലെ അന്തരീക്ഷവും അമേരിക്ക പിന്മാറിയാലുണ്ടാകുന്ന സാഹചര്യവും വിലയിരുത്തും. ഇതിനായി സാധാരണ ജനങ്ങളുമായും പ്രത്യേകിച്ച് വനിതകളുടെ ഒരു സംഘവുമായും സമാധാനാന്തരീക്ഷത്തെക്കുറിച്ച് വിശദമായി ചോദിച്ചറിയുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. അമേരിക്ക പിന്മാറിയാലുടന്‍ താലിബാന് മേല്‍കൈയ്യുള്ള പ്രവിശ്യകളില്‍ സ്ത്രീസ്വാതന്ത്ര്യം തീര്‍ത്തും ഇല്ലാതാകുമെന്ന മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.

സെപ്തംബര്‍ 11ന് മുമ്പായാണ് അമേരിക്കന്‍ സൈന്യം മടങ്ങുക. ഇതിനിടെ അഫ്ഗാനിലെ വിവിധ പ്രവിശ്യകളില്‍ താലിബാന്‍ നിരന്തരമായി നടത്തുന്ന ആക്രമണങ്ങളും യോഗത്തില്‍ വിലയിരുത്തപ്പെടും. അമേരിക്കന്‍ സേനാ പിന്മാറ്റത്തെ എതിര്‍ത്ത സഖ്യസേന സംഘം പിന്മാറിയാലും അഫ്ഗാനെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനില്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ സ്ഥിരമായി നിലനിര്‍ത്താനാണ് സഖ്യസേന തീരുമാനം.

Related Articles

Back to top button