IndiaLatest

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം

“Manju”

ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ കായികതാരങ്ങള്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ന്യൂഡല്‍ഹിയിലെ ലോക് കല്ല്യാണ്‍ മാര്‍ഗിലെ ന്യൂവില്ലിങ്ടണ്‍ ക്യാംപിലുള്ള എയര്‍ഫോഴ്സ് സ്റ്റേഷനിലാണ് സെലക്ഷന്‍ ട്രയല്‍. ഏപ്രില്‍ 26 മുതല്‍ 28 വരെയാണ് തിരഞ്ഞെടുപ്പ്. നോണ്‍ ടെക്നിക്കല്‍ ട്രേഡിലാണ് നിയമനം. ദേശീയ/അന്താരാഷ്ട്രനിലവാരത്തിലെ മത്സരങ്ങളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്കാണ് പങ്കെടുക്കാനാവുക.

അത്​ലറ്റിക്സ്, ബാസ്ക്കറ്റ്ബോള്‍, ബോക്സിങ്, ക്രിക്കറ്റ്, ഡൈവിങ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, കബഡി, സ്ക്വാഷ്, സ്വിമ്മിങ്, വോളിബോള്‍, വാട്ടര്‍ പോളോ, വെയിറ്റ് ലിഫ്റ്റിങ്, റെസിലിങ്. യോഗ്യത: ഇന്റര്‍മീഡിയറ്റ്/പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. പ്രായം: 17-21 വയസ്സ്. 18 ജൂലായ് 2000-നും 30 ജൂണ്‍ 2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.airmenselection.cdac.in കാണുക. വിജ്ഞാപനത്തില്‍ പറയുന്ന നിബന്ധനകള്‍ വായിച്ചുമനസ്സിലാക്കി അപേക്ഷിക്കണം. സെലക്ഷന്‍ ട്രയല്‍സിന് മുന്‍പായി വിജ്ഞാപനത്തിനൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷാഫോം ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച്‌ [email protected] എന്ന മെയിലിലേക്ക് അയയ്ക്കണം.

 

Related Articles

Back to top button