IndiaLatest

കൊവിഷീല്‍ഡ് ; ഇടവേള കൂട്ടിയത് ശാസ്ത്രീയ രേഖകള്‍ അടിസ്ഥാനമാക്കി- കേന്ദ്ര മന്ത്രി

“Manju”

ന്യൂഡല്‍ഹി: സുതാര്യവും ശാസ്ത്രീയവുമായ രേഖകളുടെ അടിസ്ഥാനത്തിലുമാണ് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. വാക്സിനുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ബാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ ആന്തണി ഫൗച്ചി ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മന്ത്രി ഇപ്പോള്‍ ഇത്തരമൊരു വിശദീകരണം നല്‍കിയിരിക്കുന്നത്. സാമൂഹിക മാദ്ധ്യമമായ ട്വിറ്ററിലൂടെയാണ് കേന്ദ്ര മന്ത്രി ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ വിശദീകരണം നല്‍കിയത്.
നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പിന്റെ തലവന്‍ ഡോ എന്‍ കെ അറോറയുടെ വിശദീകരണവും മന്ത്രി തന്റെ ട്വീറ്റിന്റെ കൂടെ ചേര്‍ത്തിട്ടുണ്ട്. ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 ആഴ്ചകളിലേക്ക് വര്‍ദ്ധിപ്പിക്കുമ്ബോള്‍ വാക്സിന്റെ പ്രവര്‍ത്തനക്ഷമത 66 മുതല്‍ 88 ശതമാനം വരെ ഉയരുന്നുവെന്ന യു കെയിലെ ഒരു പഠനത്തെ ആധാരമാക്കി എന്‍ കെ അറോറ വിശദീകരിക്കുന്നു.
അതേ സമയം 12 ആഴ്ച വരെ ഇടവേള ആകാമെന്ന ഉപദേശം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 16 ആഴ്ച വരെ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ദ്ധിപ്പിച്ചതായി വിമര്‍ശനം ഉണ്ട്.

Related Articles

Back to top button