Latest

നീ നന്നായി കളിച്ചു; പാക് താരത്തെ അഭിനന്ദിച്ച് നീരജ് ചോപ്ര

“Manju”

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് നീരജ് ചോപ്ര കഴിഞ്ഞ ദിവസം ചരിത്രം കുറിച്ചത്. 2003ല്‍ അഞ്ജു ബോബി ജോര്‍ജ്ജിന്റെ മെഡല്‍ നേട്ടത്തിന് ശേഷം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. നാലാം ശ്രമത്തില്‍ നീരജ് 88.13 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. 90.54 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്സാണ് സ്വര്‍ണം നേടിയത്.

മെഡല്‍ നേട്ടത്തിന് പിന്നാലെ നീരജ് സഹമത്സരാര്‍ത്ഥിയും പാകിസ്താന്‍ താരവുമായ അര്‍ഷാദ് നദീമുമായി സംസാരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ഷാദുമായുള്ള സംസാരത്തെക്കുറിച്ച് നീരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

മത്സരം അവസാനിച്ചതിന് ശേഷമാണ് ഞാന്‍ അര്‍ഷാദിനോട് സംസാരിച്ചത്. അര്‍ഷാദ് നന്നായി ചെയ്തുവെന്നാണ് ഞാന്‍ പറഞ്ഞത്. കൈമുട്ടിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മികച്ച രീതിയില്‍ മത്സരിച്ചതിനാണ് ഞാന്‍ അര്‍ഷാദിനെ അഭിനന്ദിച്ചത്. പരിക്കില്‍ നിന്നുള്ള ഒരു തിരിച്ചു വരവ് കൂടിയായിരുന്നു അര്‍ഷാദിന് ഈ മത്സരം. 86 മീറ്റര്‍ അദ്ദേഹത്തിന് എറിയാന്‍ സാധിച്ചിരുന്നു’. നീരജ് പറയുന്നു. 2018ലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിനിടെ പോഡിയത്തില്‍ അഭിവാദ്യം ചെയ്യുന്ന അര്‍ഷാദിന്റേയും നീരജിന്റേയും ചിത്രങ്ങള്‍ വൈറലായിരുന്നു.

Related Articles

Back to top button