LatestThiruvananthapuram

മരണ നിരക്ക് കൂടാനുള്ള കാരണമെന്തെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മാത്രം 12,469 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 11,743 ആയി.
അതേസമയം കൊവിഡ് രോഗികളില്‍ ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച്‌ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളില്‍ രോഗികളും അണുബാധ മൂലമാണ് മരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ആഴ്ചകളോളം ഐസിയു, വെന്‍റിലേറ്റര്‍ തുടങ്ങിയ കൃത്രിമ യന്ത്രസംവിധാനത്തിന്‍റെ സഹായത്തോടെ ചികില്‍സയിലിരിക്കുന്നവര്‍ക്കാണ് പ്രധാനമായും ഈ അണുബാധ കണ്ടു വരുന്നതെന്നും ഈ അണുബാധ ആന്‍റിബയോട്ടിക്കുകളോട് പ്രതികരിക്കാത്തതിനാലാണ് മരണം സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button