IndiaLatest

സോളാര്‍ കാര്‍ പോര്‍ച്ചുമായി ‘ടാറ്റ മോട്ടോഴ്‍സ് ‘

“Manju”

മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും വലിയ സൌരോര്‍ജ്ജ കാര്‍ പോര്‍ച്ചുമായി ടാറ്റാ മോട്ടോഴ്‍സ് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. 30,000 ചതുരശ്ര മീറ്റര്‍ വിസ്‍തൃതിയുള്ള കൂറ്റന്‍ സൗരോര്‍ജ കാര്‍പോര്‍ച്ച്‌ ടാറ്റയുടെ പുണെയിലെ ചിഖാലി ഫാക്ടറിയോട് ചേര്‍ന്നാണ് ഒരുക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ടാറ്റ പവറുമായി സഹകരിച്ചാണ് ടാറ്റാ മോട്ടോഴ്‍സ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഗ്രിഡുമായി സംയോജിപ്പിച്ചുള്ള രാജ്യത്തെ തന്നെ ഏറ്റവുംവലിയ സോളാര്‍ കാര്‍ പോര്‍ച്ചാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 6.2 മെഗാവാട്ട് ശേഷിയുള്ള ഇവിടെ വര്‍ഷം 86.4 ലക്ഷം കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും. ഇതുവഴി പ്രതിവര്‍ഷം 7,000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിയുമെന്നാണ് കണക്കുകള്‍ പറയുന്നു.

Related Articles

Back to top button