IndiaKeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് പ്രവചനം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്നാണ് മഴ കനത്തത്. നാളെ തൃശൂര്‍, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ ബം​ഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയൊരു ന്യൂനമര്‍ദം കൂടി രൂപംകൊണ്ടേക്കുമെന്ന് വിലയിരുത്തലുണ്ട്. മഴ കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്ന് 2390.66 അടിയിലെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. മഴ കനത്താല്‍ അണക്കെട്ട് തുറക്കേണ്ടി വന്നേക്കുമെന്നാണ് സൂചന

Related Articles

Back to top button