Sports

വിരാട് കോലി രോഹിത് ശർമയെക്കാൾ മികച്ചത്; ഇന്ത്യൻ ടീമിനെ നയിക്കണമെന്ന് മുൻ താരം

“Manju”

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി പോരെന്ന വാദവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യന്‍ ബദ്രീനാഥ്. ഇന്ത്യന്‍ ടീമിനെ വീരാട് കോലി നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ വലിയ മാര്‍ജിനിൽ തോറ്റതിനു പിന്നാലെയാണ് ബദ്രീനാഥിന്റെ വിമർശനം.

ടെസ്റ്റിൽ ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോർഡുള്ള ആളാണ് വിരാട് കോലി. ക്യാപ്റ്റനായിരുന്നപ്പോൾ 5000 ന് മുകളിൽ റൺസ് അദ്ദേഹം സ്കോര്‍ ചെയ്തിട്ടുണ്ട്. 68 ടെസ്റ്റുകളിൽ 40 വിജയങ്ങളും 17 തോൽവികളുമാണു കോലിക്കുള്ളത്.’’– എസ്. ബദ്രീനാഥ് വ്യക്തമാക്കി.

‘‘ഓസ്ട്രേലിയ സീരിസിൽ കോലി ഇന്ത്യയെ വിജയത്തിലേക്കു നയിച്ചു. ഗ്രേയം സ്മിത്ത്, റിക്കി പോണ്ടിങ്, സ്റ്റീവ് വോ എന്നിവർക്കു ശേഷം ടെസ്റ്റിൽ കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റനാണു കോലി. അദ്ദേഹം എന്താണ് ഇന്ത്യയെ നയിക്കാത്തത്?’’– ബദ്രീനാഥ് യുട്യൂബ് ചാനലിലെ വിഡിയോയിൽ ചോദിച്ചു.

‘‘പ്രധാനപ്പെട്ട ഈ ചോദ്യം ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. കോലി മികച്ചൊരു ടെസ്റ്റ് ബാറ്ററാണ്. കോലിയും രോഹിത് ശർമയും തമ്മിൽ ഒരു താരതമ്യം പോലും സാധ്യമല്ല. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലി വലിയ താരമാണ്. എല്ലായിടത്തും അദ്ദേഹം മികച്ച പ്രകടനം നടത്തി. കോലി നയിക്കാതെ ദുർബലനായ മറ്റൊരു താരം നയിക്കുന്നതെന്തിന്? അദ്ദേഹം ഒരു ഓപ്പണറെന്ന നിലയിൽ പോലും ഒന്നും തെളിയിച്ചിട്ടില്ലെന്നുമാണ് തന്‍റെ അഭിപ്രായം”

Related Articles

Back to top button