KeralaLatest

സിക്ക വൈറസ് ബാധ; ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യങ്ങള്‍ക്കിടയില്‍ സിക്ക വൈറസും സ്ഥിരീകരിച്ചിരിക്കുകയാണ്. 13 പേര്‍ക്കാണ് നിലവില്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതുള്‍പ്പെടെ സ്വീകരിക്കേണ്ടുന്ന മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ എല്ലാ ഡിഎംഒമാരും പങ്കെടുക്കും.

തിരുവനന്തപുരം നഗരസഭ പരിസരത്താണ് 13 കേസുകളുമെന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിയുടെയും ചിക്കുന്‍ഗുനിയയുടെയും ലക്ഷണങ്ങളാണ് ഇവരില്‍ കണ്ടതെങ്കിലും പരിശോധനയില്‍ രോഗം സ്ഥിരീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് സാമ്ബിള്‍ പുനയിലെ വൈറോളജി ലാബിലേക്ക് അയച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരണം. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെങ്കിലും ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

Related Articles

Back to top button