KeralaLatest

എ.വി മന്ദിരം ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന്

“Manju”

കണ്ണൂര്‍: കാനായിയില്‍ നിര്‍മ്മിച്ച എ.വി. മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സി.പി.എം കോറോം ലോക്കല്‍ കമ്മറ്റിക്ക് വേണ്ടി കാനായിയിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ശില്പി ഉണ്ണി കാനായി രൂപകല്പന ചെയ്ത എ. വി. കുഞ്ഞമ്പുവിന്റെ പൂര്‍ണകായ പ്രതിമ ജില്ല സെക്രട്ടറി എം. വി. ജയരാജന്‍ അനാഛാദനം ചെയ്യും.

പാവൂര്‍ കണ്ണന്‍ സ്മാരക ഹാള്‍ ഉദ്ഘാടനവും സുനില്‍ കാനായി കാന്‍വാസില്‍ തീര്‍ത്ത ചിത്രം അനാഛാദനവും ജില്ല സെക്രട്ടറിയറ്റംഗം ടി. ഐ. മധുസൂദനന്‍ എം.എല്‍.എ നിര്‍വഹിക്കും. സി. കൃഷ്ണന്‍ ഫോട്ടോ അനാഛാദനം ചെയ്യും. വി .നാരായണന്‍ പതാക ഉയര്‍ത്തും.

Related Articles

Back to top button