തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരെ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്സിന് നല്കാന് സര്‍ക്കാര്‍ ഉത്തരവ്. ഇതിെന്റ അടിസ്ഥാനത്തില്‍ 18 – 44 വയസിന് മധ്യേയുള്ള അര്‍ഹരായ ജീവനക്കാര്‍ക്ക് ഉടന്‍ വാക്സിന് ലഭ്യമാക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ അറിയിച്ചു. യൂനിറ്റ് അടിസ്ഥാനത്തിലാണ് വാക്സിന് നല്‍കുക. യൂനിറ്റുകളിലും ചീഫ് ഓഫിസുകളിലും നോഡല്‍ അസിസ്റ്റന്റിനെ ഇതിന് ചുമതലപ്പെടുത്തും. കോവിഡ് പോസിറ്റിവ് ആയവര്‍ നെഗറ്റിവ് ആയി ആറാഴ്ചക്ക് ശേഷമേ വാക്സിന് നല്‍കൂ. വ്യാഴാഴ്ച രജിസ്ട്രേഷന് നടപടി ആരംഭിക്കും.
Related Articles
വിമോചന പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യങ്കാളി :മുഖ്യമന്ത്രി
August 28, 2020 9:41 AM