InternationalSports

ഒളിമ്പിക്‌സിന് ഇനി മൂന്ന് നാൾ; ആവേശം നിറയ്‌ക്കാൻ പുതിയ ഇനങ്ങൾ

“Manju”

ടോക്കിയോ: ഒളിമ്പിക്‌സ് കായികവേദികളിൽ ഇത്തവണ വ്യത്യസ്തമാകുന്നത് ഒരു ഡസനിലേറെ പുതിയ ഇനങ്ങളാകും. ആഗോളതലത്തിൽ ജനപ്രീയമായ വ്യക്തിഗതവും ടീം ഇനങ്ങളും ഇത്തവണ ഒളിമ്പിക്‌സിന്റെ ഭാഗമാവുകയാണ്. തനി പുതിയ ഇനങ്ങളായി പത്തിലേറെ മത്സരങ്ങൾ കാണാൻ ഇത്തവണ സാധിക്കും. നീന്തലിലും ബോക്‌സിംഗിലുമടക്കം പുതിയ വിഭാഗങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്‌സഡ് ഡബിൾസ് വിഭാഗത്തിലെ ചില കായിക ഇനങ്ങളും ഇത്തവണ ആവേശമാകും.

കരാട്ടെ, സ്‌കേറ്റ്‌ബോർഡ്, ക്ലൈംബിംഗ്, സർഫിംഗ് എന്നിവയാണ് ഏറ്റവും പുതിയ വ്യക്തിഗത ഇനങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളെക്കൂടാതെ ബേസ്‌ബോളും സോഫ്റ്റ് ബോളും മത്സര രംഗത്തുണ്ട്. പുതിയ മിക്‌സഡ് ഇനങ്ങളാണ് ഇവയിൽ കൂട്ടിച്ചേർത്തിട്ടുള്ളത്. അമ്പെയ്ത്, അത്‌ലറ്റിക്‌സ്, ജൂഡോ, ഷൂട്ടിംഗ്, നീന്തൽ, ടേബിൾ ടെന്നീസ്, ട്രയാത്തലൺ എന്നിവയിലാണ് പുരുഷ വനിതാ താരങ്ങളുടെ സംഘം മത്സരിക്കേണ്ടത്. ഇത് ഇത്തവണത്തെ കൂട്ടിചേർക്കലുകളാണ്.

ഇതുകൂടാതെ പുതിയ മത്സരവിഭാഗം ഉൾപ്പെടുത്തിയ ഇനങ്ങളുമുണ്ട്. ബോക്‌സിംഗിൽ വനിതാ വിഭാഗത്തിൽ ഫെതർവെയിറ്റും വെൽറ്റർ വെയിറ്റും ഇനങ്ങളാണ്. കാനോയിംഗിൽ വനിതകളുടെ സി-1, കാനോയി സ്പ്രിന്റിൽ വനിതാ സി1-200 മീറ്റർ, സി 2-500മീറ്റർ എന്നിവയും ഉൾപ്പെടുത്തി. സൈക്ലിംഗിൽ വനിതകളുടെ ഫ്രീസ്റ്റൈൽ, റോവിംഗിൽ വനിതകളുടെ കോക്‌സ് ഫോർ, നീന്തലിൽ പുരുഷവിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈൽ, വനിതകളുടെ 1500 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button