InternationalLatest
ചൈനയില്‍ കനത്ത മഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
ഹെനാന്‍ : ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഹെനാനിലെ ഷെംഗ്ഷൂ നഗരത്തില്‍ വലിയ വെള്ളപ്പൊക്കമാണ്. ഇവിടെ ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.