InternationalLatest

ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചത് 58,518 പേര്‍

“Manju”

മക്ക: ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചവരുടെ കണക്ക് അധികൃതര്‍ പുറത്തുവിട്ടു. 58,518 പുരുഷന്മാരും വനിതാ തീര്‍ഥാടകരുമാണ് ഈ വര്‍ഷം ഹജജ് നിര്‍വ്വഹിച്ചത്. ഇതില്‍ 25,000ലധികം പേര്‍ സൗദിയിലുള്ള പ്രവാസികളാണ്. വനിതാ തീര്‍ഥാടകരുടെ എണ്ണം 25,702 ഉം പുരുഷ തീര്‍ഥാടകരുടെ എണ്ണം 32,816 ഉം ആണ്. ഹജജ് മന്ത്രാലയവും മക്ക നഗര, പുണ്യകേന്ദ്രങ്ങളുടെ റോയല്‍ കമ്മീഷനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധമായ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തിയത്.

16,753 പുരുഷന്മാരും 16,000 ത്തിലധികം സ്ത്രീകളുമടക്കം ഹജജ് അനുഷ്ഠിച്ച സൗദി പൗരന്മാരുടെ എണ്ണം 33,000 ത്തിലധികമാണ്. പ്രവാസി തീര്‍ഥാടകരുടെ എണ്ണം 25,000 ത്തിലധികമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മുഴുവന്‍ തീര്‍ഥാടകരെയും പുണ്യന്മലങ്ങളിമല നാല് മേഖലകളിലാണ് ക്രമീകരിച്ചത്. ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നിങ്ങനെയായിരുന്നു ഹാജിമാരെ പാര്‍പ്പിച്ചിരുന്നത്.റെഡ് സോണിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകരുടെ എണ്ണം 16,900ഓളം വരും. ഹരിതമേഖലയിലെ തീര്‍ഥാടകരുടെ എണ്ണം 20,000വുമാണ്. നീല മേഖലയിലെ തീര്‍ഥാടകരുടെ എണ്ണം 12,476ഉം മഞ്ഞ സോണില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 9,000 വുമാണ്. മിന, അറഫാത്ത് എന്നിവിടങ്ങളിലെ 71 ക്യാമ്പുകളും മുസ്ദലിഫയിലെ 71 പ്രദേശങ്ങളിലും, മിന ടവറുകളിലെ 848 മുറികളിലും ഉള്‍പ്പെടെ 213 ക്യാമ്പുകളിലാണ് തീര്‍ഥാടകരെ പാര്‍പ്പിച്ചത്.

Related Articles

Back to top button