IndiaLatest

കുതിച്ചു കയറി ഓഹരി സൂചികള്‍

“Manju”

വലിയ കുതിപ്പോടെയാണ് ഇന്നു വിപണി വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 1000 ലധികം പോയിന്‍റ് കയറി 58,300-നും നിഫ്റ്റി 300 പോയിന്‍റ് ഉയര്‍ന്ന് 17,300-നും മുകളിലെത്തി. ഉയര്‍ന്ന നിലയില്‍ വിറ്റു ലാഭമെടുക്കുന്നവരുടെ സമ്മര്‍ദം പിന്നീടു സൂചികകളെ അല്‍പം താഴ്ത്തി.

എല്ലാ വ്യവസായ മേഖലകളും ഉയര്‍ന്ന ഇന്നു രാവിലെ ഐടി, ബാങ്ക്, ധനകാര്യ മേഖലകള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കി.ഇന്നലെ മികച്ച റിസല്‍ട്ട് പ്രസിദ്ധീകരിച്ച ഇന്‍ഫോസിസ് ടെക്നോളജീസ് ഇന്നു അഞ്ചു ശതമാനം വരെ ഉയര്‍ന്നു . നല്ല റിസല്‍ട്ട് പുറത്തുവിട്ട മൈന്‍ഡ് ട്രീയും നാലു ശതമാനം കയറി.വെല്‍ത്ത് മാനേജ്മെന്‍റ് കമ്പനി ആനന്ദ് റട്ടി വെല്‍ത്ത് വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഓഹരി വില ഏഴു ശതമാനം കുതിച്ചു. ഏഞ്ചല്‍ വണ്‍ ബ്രോക്കിംഗ് മികച്ച റിസല്‍ട്ടിന്‍റെ വെളിച്ചത്തില്‍ അഞ്ചു ശതമാനത്തോളം കയറി.
രൂപ ഇന്നു നല്ല നേട്ടത്തോടെയാണു തുടങ്ങിയത്. ഡോളര്‍ 13 പൈസ താഴ്ന്ന് 82.22 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 82.13 രൂപയിലേക്കു താണു. എന്നാല്‍ വീണ്ടും ഡോളര്‍ കയറി 82.33 രൂപ വരെയായി.ലോക വിപണിയില്‍ സ്വര്‍ണം 1666 ഡോളറിലാണ്. കേരളത്തില്‍ പവന്‍ വില മാറ്റമില്ലാതെ 38,400 രൂപയില്‍ തുടര്‍ന്നു.

Related Articles

Back to top button