Entertainment

കൂടുതൽ പ്രതിഫലം വേണം; ദീപികാ പദുക്കോണിനെ പുറത്താക്കി

“Manju”

മുംബൈ : പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രത്തിൽ നിന്നും നടി ദീപികാ പദുക്കോണിനെ പുറത്താക്കി. കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയത്. സഹതാരവും, ഭർത്താവുമായ രൺവീർ സിംഗിന് നൽകുന്ന പ്രതിഫലം വേണമെന്നായിരുന്നു ദീപികയുടെ ആവശ്യം.

50 കോടിയോളം രൂപയാണ് രൺവീറിന്റെ പ്രതിഫലം. ഇതേ തുക തനിക്കും നൽകണമെന്ന് ദീപിക ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. രൺവീറിന് കൊടുക്കുന്ന അതേ തുക തരണം. ഒരു പൈസ പോലും കുറവോ കൂടുതലോ വേണ്ടെന്നും താരം പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബോളിവുഡ് നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ദീപികയാണ്. 29 കോടിയോളം രൂപയാണ് പ്രതിഫലം.

സഞ്ജയ് ലീല ബൻസാലിയ്‌ക്കൊപ്പം നിരവധി സിനിമകൾ ദീപിക ചെയ്തിട്ടുണ്ട്. പത്മാവതി, ബാജി റാവു മസ്താനി, രാം ലീല എന്നീ ചിത്രങ്ങൾ മികച്ച വിജയമാണ് കൈവരിച്ചത്. ഈ മൂന്ന് ചിത്രങ്ങളിലും രൺവീർ ആയിരുന്നു സഹതാരം.

Related Articles

Back to top button