Entertainment
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; പ്രിയങ്ക ചോപ്രയ്ക്ക് താക്കീത്
ലണ്ടൻ : ലണ്ടനിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് പോലീസിന്റെ താക്കീത്. അമ്മയ്ക്കൊപ്പമാണ് നോട്ടിംഗ് ഹില്ലിലെ ജോഷ് വുഡ് കളര്‍ സലൂണിൽ പ്രിയങ്ക എത്തിയത്. പിന്നാലെ എത്തിയ പോലീസ് സ്ഥലത്ത് നിലനിൽക്കുന്ന കൊറോണ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമ്മപ്പെടുത്തി താരത്തെ വിട്ടയക്കുകയായിരുന്നു.
തന്റെ അടുത്ത ചിത്രമായ ‘ ടെക്സ്റ്റ് ഫോർ യു‘ വിന്റെ ഷൂട്ടിംഗിനായി യുകെയിൽ കഴിയുന്ന പ്രിയങ്ക ചോപ്ര, ഷൂട്ടിംഗിന്റെ ഭാഗമായി മുടിക്ക് നിറം നല്കാന് എത്തിയതെന്നാണ് പോലീസിനോട് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി
സലൂൺ ഉടമ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജോഷ് വുഡിനും പോലീസ് മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്ക് വിധേയരാക്കി വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് താരത്തെ അകത്തേക്ക് പ്രവേശിപ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു .