IndiaLatest

നീരജിന് സമ്മാനമായി മഹീന്ദ്രയുടെ എക്സ്.യു.വി.700

“Manju”

മുംബൈ: ടോക്യോയില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്രക്കായി സമ്മാനം പ്രഖ്യാപിച്ച്‌, ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര. മേധാവി ആനന്ദ് ശര്‍മ്മ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യ മറിയിച്ചത്.

“ഞങ്ങളുടെ ഗോള്‍ഡന്‍ അത്ലറ്റിനായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്സ്.യു.വി.700 സമ്മാനിക്കാന്‍ കഴിയുന്നതില്‍ തീര്‍ച്ചയായും സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹത്തിനായി ഒരു വാഹനം ഒരുക്കി വെയ്ക്കണം” – ആനന്ദ് മഹീന്ദ്ര കുറിച്ചിരിക്കുന്നു. ഒരു ഉപഭോക്താവിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Related Articles

Back to top button