IndiaLatest

മുംബൈയില്‍ ഡ്രോണുകള്‍ക്ക് ഒരു മാസത്തേയ്‌ക്ക് വിലക്ക്

“Manju”

മുംബൈ: നഗരത്തില്‍ ഭീകരാക്രമണം നടക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച്‌ മുംബൈ പോലീസ്. 30 ദിവസത്തേയ്‌ക്ക് നഗര പരിധിയില്‍ ഡ്രോണുകളും മറ്റ് മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റുകളും പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 13 വരെയാണ് നിരോധനം. ഹോട്ട് എയര്‍ ബലൂണുകള്‍, സ്വകാര്യ ഹെലികോപ്റ്ററുകള്‍ എന്നിവയ്‌ക്കും വിലക്കുണ്ട്.

ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന വിധത്തില്‍ ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നതിനാലാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഭീകരരുടെ പദ്ധതികള്‍ തടയാന്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ബൃഹന്‍മുംബൈ പോലീസ് പറഞ്ഞു. അപകട സാധ്യതയുണ്ടെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും പോലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.

Related Articles

Back to top button