KozhikodeLatest

കോഴിക്കോട്​ 32 പഞ്ചായത്തുകളില്‍ സമ്ബൂര്‍ണ ലോക്​ഡൗണ്‍

“Manju”

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ തീ​വ്ര​വ്യാ​പ​ന​മ​ു​ണ്ടാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തിന്റെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന തോ​ത് ഏ​ഴി​ല്‍ കൂ​ടു​ത​ലു​ള്ള കോ​ര്‍പ്പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍ഡു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ര്‍ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി ജി​ല്ല ക​ലളക്ട​ര്‍ ഡോ. ​എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി ഉ​ത്ത​ര​വി​ട്ടു. അ​തി​വ്യാ​പ​ന​മു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന തോ​ത് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ത്യേ​ക ക​ര്‍ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. 32 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു.
ജി​ല്ല​യി​ല്‍ ആ​ഗ​സ്​​റ്റ്​ 30 മു​ത​ല്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം, അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര​ക​ള്‍, ച​ര​ക്കു​നീ​ക്കം, ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍, ട്രെ​യി​ന്‍, വി​മാ​നം, ക​പ്പ​ല്‍ എ​ന്നി​വ​ക്കു​ള്ള അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ യാ​ത്ര​ക​ള്‍​ക്കും രാ​ത്രി പ​ത്തു​മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ പൂ​ര്‍​ണ നി​രോ​ധ​ന​മാ​ണ്. ഇ​ത്​ ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ങ്ങ​നെ ;
1. കോ​വി​ഡ്​ തീ​വ്ര വ്യാ​പ​ന​മു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ ബാ​രി​ക്കേ​ഡി​ങ് ഏ​ര്‍​പ്പെ​ടു​ത്തും. കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​വ​രും ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും ഇ​വ​രു​മാ​യി സ​മ്പ​ര്‍ക്ക​മു​ള്ള​വ​രും നി​ര്‍ബ​ന്ധ​മാ​യും ക്വാ​റ​ന്‍​റീ​നി​ല്‍ തു​ട​ര​ണം. ഈ ​വാ​ര്‍ഡു​ക​ളു​ടെ/ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​റ്റ​ള​വി​ല്‍ നി​ന്നും ആ​രും പു​റ​ത്തേ​ക്കോ അ​ക​ത്തേ​ക്കോ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ല. ഇ​ക്കാ​ര്യം ത​ദ്ദേ​ശ ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​രും പൊ​ലീ​സും ഉ​റ​പ്പാ​ക്കും.
2. എ​ല്ലാ​വ​രെ​യും ഒ​രാ​ഴ്ച​ക്ക​കം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കും. ഇ​ത് അ​ത​തു മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ചു​മ​ത​ല​യാ​ണ്.
3. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും ഉ​ള്‍പ്പെ​ടെ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്ര​മേ അ​നു​വ​ദ​നീ​യ​മാ​യി​ട്ടു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ന്റുക​ളി​ലും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ.
4. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളും ജ​ന​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളും രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.
5. ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നും അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നു​മ​ല്ലാ​തെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​ത്. സ​ഹാ​യ​ങ്ങ​ള്‍​ക്ക്​ ആ​ര്‍.​ആ​ര്‍.​ടി വോളണ്ടിയേ​ഴ്​​സി​നെ വി​ളി​ക്കാം.
6. രോ​ഗ​നി​ര​ക്ക്​ കൂ​ടി​യ വാ​ര്‍ഡു​ക​ളി​ലെ പൊ​തു​പ്ര​വേ​ശ​ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ക്കും.
8. ദേ​ശീ​യ​പാ​ത, സം​സ്​​ഥാ​ന പാ​ത വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ ഈ ​വാ​ര്‍ഡു​ക​ളി​ല്‍ ഒ​രി​ട​ത്തും വാ​ഹ​നം നി​ര്‍ത്താ​ന്‍ പാ​ടി​ല്ല.
9. വാ​ര്‍ഡു​ക​ളി​ല്‍ രാ​ത്രി ഏ​ഴു​മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു​വ​രെ​യു​ള്ള യാ​ത്ര​ക​ള്‍ പൂ​ര്‍ണ​മാ​യി നി​രോ​ധി​ച്ചു. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ യാ​ത്ര​ക്ക്​ ഇ​ള​വു​ണ്ടാ​കും.
•പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന തോ​ത് ഏ​ഴി​ല്‍ കൂ​ടു​ത​ലു​ള്ള ത​ദ്ദേ​ശ സ്​​ഥാ​പ​ന വാ​ര്‍​ഡു​ക​ള്‍:
കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍: വാ​ര്‍​ഡ് -18, 2, 4, 8, 7, 26, 21, 3, 20, 10, 12. കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി: വാ​ര്‍​ഡ് -10, 8, 19, 34, 17, 29, 21, 30, 20, 14, 11, 7, 9, 3, 26, 13, 1, 27, 16, 2, 33, 5, 4, 22, 12. മു​ക്കം മു​നി​സി​പ്പാ​ലി​റ്റി: വാ​ര്‍​ഡ് -15, 29, 18, 25, 4, 12, 23, 1, 3, 10, 13, 11, 16, 8, 26, 6, 30, 24, 17. വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി: വാ​ര്‍​ഡ് -14, 20, 12, 32. പ​യ്യോ​ളി മു​നി​സി​പ്പാ​ലി​റ്റി: വാ​ര്‍​ഡ് -21, 6, 23, 13, 25, 7, 34, 26, 28, 30, 31. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി: വാ​ര്‍​ഡ് -10, 9, 5, 2, 15, 3, 24, 22, 31, 13, 16. ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി. വാ​ര്‍​ഡ് – 3, 34, 31, 20, 35, 8, 22, 2, 13, 18, 11. കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി: വാ​ര്‍​ഡ് -14, 36, 34, 32, 23, 29, 4, 26, 1, 15.
•മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ള്‍:
കൂ​രാ​ച്ചു​ണ്ട്, കാ​യ​ണ്ണ, കൂ​ട​ര​ഞ്ഞി, ക​ക്കോ​ടി, കോ​ട്ടൂ​ര്‍, ക​ട്ടി​പ്പാ​റ, മൂ​ടാ​ടി, ചാ​ത്ത​മം​ഗ​ലം, മാ​വൂ​ര്‍, പു​തു​പ്പാ​ടി, കൂ​ത്താ​ളി, പേ​രാ​മ്ബ്ര, തി​രു​വ​മ്ബാ​ടി, എ​ട​ച്ചേ​രി, ത​ല​ക്കു​ള​ത്തൂ​ര്‍, ച​ക്കി​ട്ട​പാ​റ, ഓ​മ​ശ്ശേ​രി, ചെ​ങ്ങോ​ട്ടു​കാ​വ്, പെ​രു​വ​യ​ല്‍, കു​ന്ദ​മം​ഗ​ലം, തൂ​ണേ​രി, ന​ടു​വ​ണ്ണൂ​ര്‍, ഉ​ള്ള്യേ​രി, ബാ​ലു​ശ്ശേ​രി, വ​ള​യം, അ​ത്തോ​ളി, ന​ന്മ​ണ്ട, കാ​ര​ശ്ശേ​രി, കാ​ക്കൂ​ര്‍, കോ​ട​ഞ്ചേ​രി, കു​രു​വ​ട്ടൂ​ര്‍, കൊ​ടി​യ​ത്തൂ​ര്‍.

Related Articles

Back to top button